
കൊച്ചി: രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി വരിക്കാരുടെ കോള്‍ ഡീറ്റെയില്‍സ് റെക്കോഡ് (സിഡിആര്‍) രണ്ട് വര്‍ഷം സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ ഒരു വര്‍ഷമാണ് സിഡിആര്‍ സൂക്ഷിക്കുന്നത്. വിവിധ അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പല കേസന്വേഷണങ്ങളിലും മൊബൈല്‍ ഫോണ്‍ നിര്ണായകമാവാറുണ്ട്. അതിനാലാണ് സിഡിആറിന് അന്വേഷണ ഏജന്‍സികള്‍ ഇത്രയേറെ പ്രാധാന്യംനല്‍കുന്നത്. ഇന്റര്‍നെറ്റ് കോളുകള്‍ ഒഴികെയുള്ള എല്ലാ ഫോണ്‍ വിളികളും സിഡിആറില്‍ ലഭ്യമാണ്. എസ്എംഎസുകള്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കണം. ഉപഭോക്താക്കളുടെ സ്വകതാര്യത മാനിച്ച് ഫോണ്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കുന്നതില് മൊബൈല്‍ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിഡിആര്‍ എടുക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സാധാരണ കത്ത് നല്കിയാല് സിഡിആര്‍ ലഭിക്കില്ല. പോലീസ് സൂപ്രണ്ട് റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസര്‍ ആയി ചുമലതപ്പെടുത്തണം. കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ആഭ്യന്തര വകുപ്പ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഈ ഉദ്യോഗസ്ഥന്റെ ഇ മെയിലില്‍ വഴി അയയ്ക്കുന്ന ആവശ്യങ്ങള്‍ക്ക് മാത്രമാകും കമ്പനി മറുപടി നല്‍കുക. ഇതിനായി നോഡല്‍ ഓഫീസര്‍ ഒരു ഇ മെയില്‍ ഐഡി മൊബൈല്‍ കമ്പനിക്ക് രേഖാമൂലം നല്‍കണം.
ഈ ഐഡിയില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ ആവശ്യപ്പെടാവൂ. ഈ ഐഡിയിലേക്കാകും മറുപടി നല്‍കുക. ഓരോ വകുപ്പിലും ഇപ്രകാരം നോഡല്‍ ഓഫീസറെ ചുമലപ്പെടുത്തണമെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം വിവരങ്ങള്‍ നല്‍കിയിരുന്നു. ചില കേസുകളുടെ അന്വേഷണം വര്‍ഷങ്ങള്‍ നീളാറുണ്ട്. അങ്ങനെ വരുമ്പോള്‍ അന്വേഷണ ഏജന്‍സിക്ക് രണ്ട് വര്‍ഷം കൂടുമ്പോള്‍ സിഡിആര്‍ എടുക്കേണ്ടതായി വരും. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതി നേടാന്‍ കഴിയാതെവന്നാല്‍ നിയമ പരിപാലന ഏജന്‍സിയുടെ തലവന്റെയോ തൊട്ടുതാഴെയുള്ള ഓഫീസറുടെയോ അനുമതിയോടെ സിഡിആര്‍ എടുക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net