ന്യൂഡല്‍ഹി> ജെഎന്‍യു ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുള്ള എബിവിപി ആക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്.സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചയാണ് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി ലഭിച്ചതെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.നവരാത്രി ദിവസങ്ങളില്‍ ഹോസ്റ്റലുകളില്‍ മാംസഭക്ഷണം ഒഴിവാക്കണമെന്ന് ആക്രോശിച്ചായിരുന്നു അക്രമം.
പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എബിവിപിക്കാര്‍ കല്ലേറ് നടത്തുകയും വിദ്യാര്‍ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. പരിക്കേറ്റവരെ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കുന്ന എബിവിപിയുടെ വര്‍ഗീയനീക്കം ചെറുത്തുതോല്‍പ്പിക്കുമെന്ന് വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]