
ജയ്പൂർ : രാജസ്ഥാനിൽ വിവാഹചടങ്ങിനിടെ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു . സിക്കാർ ജില്ലയിലെ നൈച്വ കിർദോലി ബാഡിയിലാണ് സംഭവം. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ജോധ്പൂർ ബനാദ് സിംഗ്ഡോൺ കി ധനി സ്വദേശി സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത് . വരൻ സംഗ്രാം സിംഗിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സുരേഷ് കുമാർ.സംഗ്രാം സിംഗിനും വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്.
വെടിയേറ്റ ഉടനെ സുരേഷ് കുമാറിനെ കുച്ചമണ്ണിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു . മരിച്ച സുരേഷ് കുമാർ ക്രിമിനൽ സ്വഭാവമുള്ളയാളാണ്. ജോധ്പൂർ ജില്ലയിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വരൻ സംഗ്രാം സിംഗിനെനെതിരെയും കേസുകളുണ്ടെന്നാണ് വിവരം .
കിർദോലി ബാഡിയിൽ നടന്ന ഈ വിവാഹ ചടങ്ങിൽ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലെയും ക്രിമിനലുകൾ പങ്കെടുത്തതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു . വെടിവയ്പ്പ് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ വശങ്ങളും കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നതെന്നും നൈച്വ സ്റ്റേഷൻ എഎസ്ഐ മഹാവീർ പ്രസാദ് പറഞ്ഞു.
The post വിവാഹചടങ്ങിനിടെ വെടിവയ്പ്പ് : വരന് പരിക്കേറ്റു, ക്രിമിനലായ സുഹൃത്ത് കൊല്ലപ്പെട്ടു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]