ഷാംഗ്ഹായ്: വെള്ളവും ഭക്ഷണവും ലഭിക്കാതെയും പുറത്തിറങ്ങാന്‍ അനുമതിയില്ലാതെയും ജനാലകളിലൂടെ അലറി വിളിക്കുന്ന ചൈനക്കാരുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. കോവിഡ് വീണ്ടും വ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ചൈനീസ് ഗവണ്മെന്റ് ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാംഗ്ഹായില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലരും പട്ടിണിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുറത്തിറങ്ങാന്‍ സാധിക്കാതെ വെള്ളം, ഭക്ഷണം മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ ക്ഷാമം നേരിടുന്ന ജനങ്ങള്‍ വീടിനുള്ളിലിരുന്ന് ജനാലകളിലൂടെയും മറ്റും അലറിവിളിക്കുകയും കരയുകയും പാട്ടുപാടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആത്മാവിന്റെ ആഗ്രഹത്തെ നിയന്ത്രിക്കുക എന്നാണ് ജനങ്ങളുടെ പ്രതിഷേധത്തിന് മറുപടിയായി സര്‍ക്കാരിന്റെ പ്രതികരണം. പാടുന്നതിനായി ജനാലകള്‍ തുറക്കരുത്. ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ഷാംഗ്ഹായിലെ ചില പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരികയാണ്. ആളുകള്‍ കൂട്ടം കൂടി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചിലയിടങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. മിക്ക കടകളും കൊള്ളയടിക്കപ്പെട്ടു. രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ ഷാംഗ്ഹായില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഗരത്തിലെ മറ്റൊരു പ്രദേശം മാര്‍ച്ച് 28 മുതല്‍ ലോക്ക് ഡൗണിലും.
കോവിഡ്, ഒമിക്രോണ്‍ വ്യാപനം എന്നിവയെ നേരിടാന്‍ നഗരത്തിലേക്ക് 2000 സൈനിക മെഡിക്കല്‍ ഉദ്യോഗസ്ഥരെയും 10,000 മറ്റ് മെഡിക്കല്‍ തൊഴിലാളികളെയും സര്‍ക്കാര്‍ അയച്ചിരുന്നു. വിശ്രമമില്ലാതെ പരിശോധനകള്‍ നടത്തുകയും ചികിത്സ നല്‍കുകയും ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരെയും തളര്‍ത്തുകയാണ്. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ഡോക്ടറെ രോഗികള്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]