
തൃശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് തൃശൂര്‍- പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ലോറി ഉടമകളും അനിശ്ചിതകാല സമരത്തിലേക്ക് കടന്നു.
പന്നിയങ്കര പ്ലാസയില്‍ വലിയ തുക ടോള്‍ നല്കി സര്‍വീസ് നടത്താനാവില്ലെന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. സമരത്തിലായ സ്വകാര്യ ബസുകള്‍ ടോസ് പ്ലാസയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. സ്വകാര്യ ബസ് സര്‍വീസ് നിലച്ചതോടെ യാത്രക്കാര്‍ ഏറെ വലഞ്ഞു.
പ്രശ്നത്തിന് പരിഹാരം കാണാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നാളെ യോഗം ചേരുന്നുണ്ട്. പന്നിയങ്കര ടോള്‍ പ്ലാസയില്‍ സൗജന്യ പാസ് അനുവദിക്കണമെന്ന് ആവശ്യവുമായി പ്രദേശ വാസികള്‍ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]