ന്യൂഡൽഹി : അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാനുള്ള ബംഗ്ലാദേശികളുടെ ശ്രമം തകർത്തെറിഞ്ഞ് ബിഎസ്എഫ്. നുഴഞ്ഞു കയറാൻ ശ്രമിച്ച ആറ് പേരെ ബിഎസ്എഫ് പിടികൂടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ഇന്തോ- ബംഗ്ലാ അതിർത്തിയിലെ രൻഘട്ടനും ജീത്ത്പൂരിനും ഇടയിലുള്ള മേഖലയിലൂടെയാണ് ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. സ്ത്രീകളും കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നു. അർദ്ധരാത്രി പട്രോളിംഗ് നടത്തുന്ന ബിഎസ് എഫ് സംഘമാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടത്. ചിലർ അതിർത്തിവഴി പതുക്കെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതു കണ്ട ബിഎസ്എഫ് അവരെ തടയുകയായിരുന്നു.
ബന്ധുക്കളെ കാണുന്നതിന് വേണ്ടിയാണ് അതിർത്തിവഴി കടക്കാൻ ശ്രമിച്ചതെന്ന് ബിഎസ്എഫ് പറഞ്ഞു. മാത്രമല്ല ഇവിടെ ജോലി ശരിയായിട്ടുണ്ടെന്നും, തുടർന്നും ഇന്ത്യയിൽ ജീവിക്കാൻ ആണ് താത്പര്യമെന്നും ഇവർ പറഞ്ഞതായി ബിഎസ്എഫ് വ്യക്തമാക്കി.
അതേസമയം ചോദ്യം ചെയ്യലിന് ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ച് അയച്ചു. നോർത്ത് 24 പർഗനാസ് ജില്ലാതിർത്തിയിൽ ഇവരെ ബംഗ്ലാദേശ് ബോർഡർ ഗാർഡിംഗ് ഫോഴ്സിന് കൈമാറുകയായിരുന്നു.
The post ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ബംഗ്ലാദേശികളുടെ ശ്രമം തകർത്ത് ബിഎസ്എഫ് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]