
തൃശൂർ : കുടുംബവഴക്കിനെ തുടർന്ന് മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാവ് നടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു. ആമ്പല്ലൂർ മറ്റത്തൂർ ഇഞ്ചക്കുണ്ടിലാണ് സംഭവം. സുബ്രൻ (കുട്ടൻ-68), ഭാര്യ ചന്ദ്രിക (62) എന്നിവരെയാണ് മകൻ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെയോടെ ഇവരുടെ വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇത് പതിവായിരുന്നതിനാൽ ആരും ഇടപെട്ടില്ല. എന്നാൽ ബഹളം കൂടിക്കൂടി വന്നു. മാതാപിതാക്കളെ തൂമ്പകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം അനീഷ് അവരെ വെട്ടിക്കൊല്ലുകയായിരുന്നു. മാതാപിതാക്കൾ അയൽ വീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ തടഞ്ഞുനിർത്തി അനീഷ് വെട്ടി.
വെട്ടി വീഴ്ത്തിയ ശേഷം അമ്മയുടെ മുഖത്താണ് അനീഷ് വെട്ടിയത്. അച്ഛന്റെ നെഞ്ചിനും കഴുത്തിനും വെട്ടി. കൊലപാതകത്തിന് ശേഷം ഇയാൾ ബൈക്കെടുത്ത് സ്ഥലം വിട്ടു.
The post തൂമ്പകൊണ്ട് അടിച്ചു; അമ്മയുടെ മുഖം വെട്ടി വികൃതമാക്കി; സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് കാരണം മാവ് നടുന്നതിലെ തർക്കം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]