
ലണ്ടന്‍: വനിതാ അനുയായികളെ മൂന്ന് ദാശബ്ദത്തോളം വീട്ടില്‍ തടവിലാക്കി പീഡിപ്പിച്ച 81-കാരനായ മാവോയിസറ്റ് നേതാവ് വെള്ളിയാഴ്ച ദക്ഷിണ ലണ്ടനിലെ ജയിലില്‍ മരിച്ചു. ‘സഖാവ് ബാല’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരവിന്ദന് ബാലകൃഷ്ണനാണ് മരിച്ചത്. മകളെ മുപ്പത് വര്‍ഷം അടിമയാക്കിയതിലും ലൈംഗിക അതിക്രമങ്ങളിലും കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് 2016-ല്‍ 23 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചത്. ദൈവത്തിനുള്ളതുപോലെ അമാനുഷിക ശക്തികള്‍ തനിക്കുണ്ടെന്ന് വിശ്വസിപ്പിച്ച് ബാലകൃഷ്ണന് നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി ബ്രിട്ടിഷ് മാധ്യമം ‘സ്കൈ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍ ജനിച്ച ബാലകൃഷ്ണന് 1975-ല്‍ സിംഗപ്പൂരില്‍നിന്ന് ദക്ഷിണ ലണ്ടനിലേക്ക് കൂടിയേറി, അവിടെ ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാക്സിസം-ലെനിനിസം-മാവോസേദൂംഗ് തോട്’ എന്ന സംഘടനയുണ്ടാക്കി. പ്രിന്‍സ്ടൗണിലെ എച്ച്എംപി ഡാര്‍ട്മൂര്‍ ജയിലിലെ കസ്റ്റഡിയിലാണ് അരവിന്ദന് മരിച്ചതെന്ന് പ്രിസണ്‍ സര്‍വീസ് അറിയിച്ചു. രണ്ടു അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് വിചാരണയില്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. അവരുടെ മനസ് വായിക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ അരവിന്ദന് ബാലകൃഷ്ണന് ഭയപ്പെടുത്തി.
താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ ജാക്കിയെന്ന് വിളിക്കുന്ന അമാനുഷികന്‍ പ്രകൃതിദുരന്തങ്ങളുണ്ടാക്കുമെന്നും ഇയാള്‍ അനുയായികളെ ധരിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെവരെ അജ്ഞാതയായി തുടര്‍ന്ന ഇയാളുടെ മകള്‍ കെയ്റ്റി മോര്ഗന് ഡേവിസ് അച്ഛന്റെ വീട്ടിലെ അനുഭവത്തെക്കുറിച്ച് നേരത്തേ പറഞ്ഞിട്ടുള്ളത് ഇങ്ങനെ: ‘ഭയാനകം, മനുഷ്യത്വരഹിതം, അപമാനം’. ‘കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെ പോലയാണ് തനിക്ക് തോന്നിയിരുന്നത്’ എന്നും അവള് ബിബിസിയോട് പറഞ്ഞു. വീട്ടില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവളെ മര്‍ദിക്കുമായിരുന്നു.
പാട്ടുപാടാനോ, സ്കൂളില്‍ പോകാനോ, കൂട്ടുകൂടാനോ അനുവദിച്ചിരുന്നില്ല. കൗമാരത്തില്‍ മാത്രമായിരുന്നു അച്ഛന്റെ അനുയായികളില്‍ ഒരാളാണ് അമ്മയെന്ന് അറിഞ്ഞത്. 2013-ല്‍ പിതാവില്‍നിന്ന് മകള്‍ സ്വാതന്ത്ര്യം നേടി. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ലീഡ്സിലേക്ക് മാറി. ബലാത്സംഗം, ലൈംഗിക അതിക്രമം, രണ്ട് സ്ത്രീകള്‍ക്കെതിരായ അക്രമം, നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിക്കല്‍, മകളുമായി ബന്ധപ്പെട്ട കുട്ടികള്‍ക്കെതിരായ ക്രൂരത തുടങ്ങിയ 16 കുറ്റങ്ങളാണ് അരവിന്ദന് ബാലകൃഷ്ണനുമേല് ചുമത്തപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]