
അടൂര്‍: റോഡരുകില്‍ തണ്ണിമത്തന് കച്ചവടം ചെയ്യുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു. കായംകുളം-പത്തനാപുരം സംസ്ഥാന പാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 1.45 നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടകാര്‍ കുട്ടികളെയും ഇടിച്ചു തെറിപ്പിച്ച ശേഷം വീടിന്റെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഏഴംകുളം അയനിക്കാമുകള്‍ ചരുവിളയില്‍ വീട്ടില്‍ സിദ്ദിഖിന്റെ മക്കളായ സാലിഹ് (16) ജുനൈദ് (14) എന്നിവര്‍ക്കാണ് ഗുരുതര പരക്കേറ്റത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ യാത്രക്കാരി ഓച്ചിറ തുരുത്തിയില്‍ പടിഞ്ഞാറ്റേതില്‍ ശാന്തമ്മ (67) ക്ക് നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് ചായലോട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ശാന്തമ്മയും മകനും കമുകുംചേരി യില്‍ ബന്ധുവീട്ടില്‍ പോയി തിരികെ ഓച്ചിറക്ക് മടങ്ങുമ്ബോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. മകനാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് പാതയരികിലെ വേഗപരിധിസൂചക ഫലകവും തകര്‍ത്താണ് ചുറ്റുമതിലില്‍ ഇടിച്ചു നിന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]