കറകളഞ്ഞ കമ്യൂണിസ്റ്റായാണ് എം സി ജോസഫൈൻ ജീവിച്ചത്. കരുത്തയായ നേതാവ്. എന്നും കമ്യൂണിസ്റ്റ് ആശയത്തിലൂന്നി അഭിപ്രായം പറഞ്ഞു. നിറഞ്ഞ സ്നേഹമായിരുന്നു എല്ലാവരോടുമെങ്കിലും കർക്കശ നിലപാട് കാരണം പലപ്പോഴും പുറമെ പരുഷമെന്ന് തോന്നിച്ചു.
എന്റെ അടുത്ത സുഹൃത്തും ഉപദേശകയുമാണ്. കണ്ണൂരിലെ പാർടി കോൺഗ്രസ് ഹാളിൽ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. നേരത്തെയുണ്ടായ വീഴ്ച കാരണം ശാരീരിക അവശത ഏറെയായിരുന്നു. വളന്റിയർമാരാണ് എല്ലാക്കാര്യവും നോക്കിയത്. ക്ഷീണിതയായി കണ്ടത് ചോദിച്ചപ്പോൾ, വയറിന് സുഖമില്ലെന്നാണ് പറഞ്ഞത്. ഡോക്ടറെ കാണാൻ നിർദേശിച്ചെങ്കിലും സാരമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു.
ഒരുമിച്ചുണ്ടായിരുന്ന സമയത്തെല്ലാം പുതുതലമുറയെ രാഷ്ട്രീയവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിച്ചത്. ഭർത്താവ് മത്തായിയുടെ വിയോഗം ഏറെ വിഷമിപ്പിച്ചിരുന്നു. ജോസഫൈന് രാഷ്ട്രീയപ്രവർത്തനത്തിൽ ഭർത്താവാണ് കരുത്തായിനിന്നത്. പേരക്കുട്ടികളെ ഉൾപ്പെടെ അക്ഷരം പഠിപ്പിച്ചതും വായനശീലം വളർത്തിയതും ജോസഫൈനാണ്. നല്ല വായനക്കാരിയും വിമർശകയുമായിരുന്നു. -കഷ്ടപ്പാടുകൾ അനുഭവിച്ച് വളർന്നതായതിനാൽ സ്ത്രീകൾക്ക് അവർ എന്നും പ്രത്യേക പരിഗണന നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]