
കൊച്ചി
പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 10,000 തൊഴിലാളികൾ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തും. മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
തൊഴിലാളികൾക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകാതെയായിരുന്നു പണിമുടക്ക് നിരോധന ഉത്തരവ്. തൊഴിലാളികൾക്ക് സംഘം ചേരാനും കൂട്ടായി വിലപേശാനും ന്യായമായ ആവശ്യങ്ങൾ അംഗീകരിപ്പിക്കാനും പണിമുടക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്ന തൊഴിൽനിയമങ്ങൾ നിലനിൽക്കുമ്പോഴാണ് പണിമുടക്ക് നിരോധന ഉത്തരവ്. സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളായ എളമരം കരീം എംപി, ആർ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]