
കണ്ണൂർ
ബിജെപിയുടെ വർഗീയ–- ജനവിരുദ്ധ നയങ്ങൾ ചെറുക്കാനുള്ള ബദൽ നയങ്ങളുമായി കേരളം വിളക്കുമരമായി നിലനിൽക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. രാജ്യത്തിനാകെ ദിശാബോധം നൽകുകയാണ് കേരള മാതൃക. കേരളത്തിന്റെ നേട്ടങ്ങൾ കോൺഗ്രസും- ബിജെപിയും ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾകൂടി മാതൃകയാക്കണം. സിപിഐ എം പാർടി കോൺഗ്രസ് സമാപനറാലിയിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
ഒരുഭാഗത്ത് മുതലാളിത്തത്തിന്റെ ക്രൂരതയും മറുഭാഗത്ത് ഹിന്ദുത്വ വർഗീയതയുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ ജനങ്ങളെ തൊഴിലിടങ്ങളിൽനിന്ന് ആട്ടിപ്പായിക്കുകയാണ്. അദാനി, അംബാനി തുടങ്ങിയ കുത്തക മുതലാളിമാരെയാണ് ഇവർ സഹായിക്കുന്നത്. പാവങ്ങൾ കൂടുതൽ പാവപ്പെട്ടവരാകുമ്പോൾ കോർപ്പറേറ്റുകൾ കൂടുതൽ ലാഭം കൊയ്യുന്നു. ഇതിനെതിരെ പോരാട്ടം സംഘടിപ്പിക്കാൻ ഇടതുപക്ഷത്തിനുമാത്രമാണ് സാധിച്ചത്. രാജ്യം വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് ബിജെപി സർക്കാർ.
കർഷകർ ചെങ്കാടിയേന്തി കാതങ്ങൾ താണ്ടിയാണ് സമരം നടത്തിയത്. പ്രക്ഷോഭത്തിനുമുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കി. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് കശ്മീരിനെ തകർക്കാനും പൗരത്വ ബില്ലിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുമാണ് ശ്രമമെന്നും ബൃന്ദ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]