മുംബൈ
ആദ്യ മൂന്ന് പന്തിൽ രണ്ട് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ബോൾട്ടിളക്കി. നാല് വിക്കറ്റെടുത്ത് യുസ്വേന്ദ്ര ചഹാൽ നടുവൊടിച്ചു. അവസാന ഓവർ എറിഞ്ഞ കുൽദീപ് സെൻ അപകടകാരിയായ മാർകസ് സ്റ്റോയിനിസിനെ മെരുക്കി ദൗത്യം പൂർത്തിയാക്കി. രാജസ്ഥാൻ റോയൽസ് മൂന്ന് റൺ ജയത്തോടെ ഐപിഎൽ ക്രിക്കറ്റിൽ ഒന്നാമതെത്തി.
സ്കോർ: രാജസ്ഥാൻ 6–-165, ലഖ്നൗ 8–-162.
സ്റ്റോയിനിസിന് (38*) അവസാന ഓവറിൽ ജയിക്കാൻവേണ്ട 15 റൺ നേടാനായില്ല. കുൽദീപ് വഴങ്ങിയത് 11 റൺ. ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ, കൃഷ്ണപ്പ ഗൗതം എന്നിവരെ പുറത്താക്കി ബോൾട്ട് ഗംഭീരതുടക്കം നൽകി. ക്വിന്റൺ ഡീ കോക്ക് (39), ക്രുണാൾ പാണ്ഡ്യ (22), ആയുഷ് ബദോനി (5), ദുഷ്മന്ത ചമീര (13) എന്നിവരെ ചഹാൽ പൂട്ടി. രാജസ്ഥാനു വേണ്ടി ഷിംറോൺ ഹെറ്റ്മെയർ 36 പന്തിൽ 59 റണ്ണുമായി പുറത്താകാതെനിന്നു. കളിക്കിടെ പിൻവാങ്ങിയ ആർ അശ്വിൻ 28 റണ്ണെടുത്തു. സഞ്ജു (13), ദേവ്ദത്ത് (29) എന്നിവർക്ക് തിളങ്ങാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]