പാരിസ്
നെയ്മറും കിലിയൻ എംബാപ്പെയും ഹാട്രിക്കുമായി നിറഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ ദുർബലരായ ക്ലെർമോണ്ട് ഫൂട്ടിനെ 6–-1ന് തകർത്തു. മൂന്ന് ഗോളിന് വഴിയൊരുക്കി ലയണൽ മെസിയും കളംവാണു. ആദ്യപകുതിയിൽ ഓരോ ഗോൾ നേടിയ നെയ്മറും എംബാപ്പെയും ഇടവേള കഴിഞ്ഞ് ഹാട്രിക് പൂർത്തിയാക്കി. ജെദേൽ ദേസോവുവാണ് ക്ലെർമോണ്ടിന്റെ ആശ്വാസം കണ്ടെത്തിയത്. ജയത്തോടെ ഒന്നാമതുള്ള പിഎസ്ജിക്ക് 31 കളിയിൽ 71 പോയിന്റായി. റെന്നെസാണ് (56) രണ്ടാമത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]