
കണ്ണൂര്‍: സിപിഎമ്മിനെ സിതാറാം യെച്ചൂരി തന്നെ നയിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും യെച്ചൂരിയെ തെരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. പതിനേഴ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര കമ്മിറ്റിയെ സിപിഎം തെരഞ്ഞെടുത്തിരുന്നു.
പി. രാജീവ് അടക്കം നാല് പുതുമുഖങ്ങള്‍ കേരളത്തില്‍ നിന്നാണ്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം 85 ആയി വെട്ടിച്ചുരുക്കിയിട്ടുണ്ട്. വി.എസ് അച്യുതാനന്ദനും പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളായി കേന്ദ്ര കമ്മിറ്റിയില്‍ തുടരും.
75 വയസ് പരിധി കഴിഞ്ഞതിനാല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുന്ന എസ്. രാമചന്ദ്രന് പിള്ളയും പ്രത്യേക ക്ഷണിതാക്കളില്പ്പെടുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]