മൂന്നാര്‍: ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരെ ബൈക്ക് അപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് മരിച്ചത്. 22 വയസായിരുന്നു. കോയമ്പത്തൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്ന ഹരീഷ് കോയമ്പത്തൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരികെ വരുമ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട മറ്റൊരു യുവാവും മരിച്ചു. മൃതദേഹം മൂന്നാറിലെത്തിച്ച് സംസ്കാരം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]