
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണ് ഇഞ്ചത്തൊട്ടി സസ്പെന്ഷന് ബ്രിഡ്ജ്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നേര്യമംഗലത്തിനും തട്ടേക്കാടിനും അടുത്തായിട്ടാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതിചെയ്യുന്നത്. കോതമംഗലം – തട്ടേക്കാട് വഴിയില്‍ പുന്നേക്കാട് കവലയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ എന്ന പ്രകൃതിരമണീയമായ സ്ഥലം. തട്ടേക്കാട് സന്ദര്‍ശിച്ചിട്ട് മൂന്നാര്‍ പോകുന്നവര്‍ക്ക് പുന്നേക്കാട് – നേര്യമംഗലം വഴിയിലൂടെ പോയാല്‍ 15 കിലോമീറ്റര്‍ കുറവുമാണ്.
പെരിയാറിന് കുറുകെ ഭൂതത്താന്‍ അണക്കെട്ടിന് മുന്‍പായി നിര്‍മിച്ചിരിക്കുന്ന ഈ തൂക്ക്പാലം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമാണ് രൂപകല്പനയും നിര്‍മ്മാണവും നടത്തിയത്. 185 മീറ്ററര്‍ നീളമുള്ള ഇതിന് ജലാശയത്തില്‍ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്. എറണാകുളം ജില്ലയിലെ കീരംപാറ പഞ്ചായത്തും കുട്ടമ്പുഴ പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്ക് പാലമാണ് ഇഞ്ചത്തൊട്ടി തൂക്ക് പാലം. ഈ പാലത്തില്‍ നിന്നുള്ള പെരിയാറിന്റെ ദൃശ്യം മനം മയക്കുന്നതാണ് ഭൂതത്താന്‍ കെട്ട് അണക്കെട്ട് കാരണം ജലസമൃദ്ധമാണ് എപ്പോഴും ഇവിടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]