
ഇസ്ലാമാബാദ്: അവസാന പന്ത് വരെ പോരാടുമെന്ന് ആണയിട്ട് പറഞ്ഞ പാക് പ്രധാനമന്ത്രിക്ക് അവസാന ഓവര്‍ എറിയാനുള്ള അവസരം കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്്. അവിശ്വാസ പ്രമേയ ചര്‍ച്ച വിവിധ കാരണങ്ങളാല്‍ വൈകിച്ച് രാത്രിയിലേക്ക് എത്തിച്ചപ്പോള്‍ ഒരു രഹസ്യായുധം ഇമ്രാന് കാത്തുവച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
എന്നാല്‍ ഇരുളിന്റെ മറവില്‍ നടന്ന ഒരു ഓപ്പറേഷനില്‍ സ്ഥാനം ത്യജിച്ച് ഓടിപ്പോവേണ്ട അവസ്ഥയിലായി ഇമ്രാന് ഖാന് എന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു. കനത്ത സൈനിക അകമ്പടിയോടെ ഒരു ഹെലികോപ്ടര്‍ പ്രാധാനമന്ത്രി ഇമ്രാന് ഖാന്റെ വസതയിലെത്തി. ഹെലികോപ്ടറിലെത്തിയ രണ്ട് പേര് പ്രധാനമന്ത്രിയുടെ വസതിക്കുള്ളിലേക്ക് പോയി.
ഏകദേശം മുക്കാല്‍ മണിക്കൂറോളം അവര്‍ ചര്‍ച്ച നടത്തി തിരിച്ചുപോയതോടെ ഇമ്രാന് കടുംപിടത്തങ്ങളെല്ലാം അവസാനിപ്പിച്ച് ദേശീയ അസംബ്ലിയുടെ വിധി അംഗീകരിച്ച് പ്രധാനമന്ത്രിപദം ഒഴിഞ്ഞു. ഹെലികോപ്ടറില്‍ വന്നിറങ്ങിയ രണ്ടുപേര്‍ ഇമ്രാന് നീക്കണമെന്ന് ആഗ്രഹിച്ച കരസേനാ മേധാവി ജനറല്‍ ബജ്വയും ഐഎസ്ഐ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്ജുമായിരുന്നു.
ഒരു മണിക്കൂര്‍ മുമ്പ് പുറത്താക്കാന്‍ ഉത്തരവിട്ട ബജ്വ നേരിട്ട് മുന്നില്‍ വരുമെന്ന് ഇമ്രാന് പ്രതീക്ഷിച്ചിരുന്നില്ല. പുതിയ സൈനിക നിയമനത്തിന് ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ധൈര്യം പ്രതിരോധ മന്ത്രാലയം കാട്ടാതിരുന്നതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. ഇമ്രാന് ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് സേനയിലെ ഇരുവരും നേരിട്ട് വന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]