റിയാദ്: സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ് ജീവൊനൊടുക്കി. സ്വകാര്യ ജെസിബി കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത്ത് വടക്കേത്തില്‍ രാജേഷ്(39) ആണ് മരിച്ചത്. ജോലി സ്ഥലത്തെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെക്കുറിച്ച് രണ്ടു ദിവസമായി വിവരമില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മത്യ ചെയ്ത വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ രാജേഷ് മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഒമ്പത് വര്‍ഷമായി ദമ്മാമിൽ ജോലി ചെയ്യുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹ്യ പ്രവര്ത്തകന് നാസ് വക്കം അറിയിച്ചു. ഭാര്യ രശ്മി. അഞ്ച് വയസ്സുള്ള മകനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]