
സ്വന്തം ലേഖകൻ കൊച്ചി: സിനിമാക്കാർ മാത്രമാണോ പീഡിപ്പിക്കുന്നതെന്നും കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നും നടൻ അലൻസിയർ. ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ അത് ബലാംത്സംഗമാണെന്ന് തിരിച്ചറിയാൻ സ്ത്രീകൾക്ക് ആകില്ലേയെന്നും അലൻസിയർ ചോദിച്ചു.
ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയറുടെ പ്രതികരണം.
“ലോകത്ത് എല്ലാ ഇടത്തുമില്ലെ ഇത്. സിനിമയില്‍ മാത്രമാണോ.
നമ്മള് എത്ര ബിഷപ്പുമാരുടെ കഥകേട്ടിരിക്കുന്നു. എത്ര കന്യാസ്ത്രീമാരുടെ കഥ കേട്ടിരിക്കുന്നു.
സിനിമക്കാര്‍ മാത്രമാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന് പറയേണ്ടതുണ്ടോ.ബുദ്ധിയും വിവേകവും വേണം. അത് കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും.
എങ്ങനെയാണ് ഒരാള്‍ക്ക് പന്ത്രണ്ട് പ്രാവശ്യം ബലാത്സംഗം ചെയ്യാന്‍ പറ്റുക. അങ്ങനെ ഒരു തവണ ബലാത്സംഗം ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അറിഞ്ഞൂടെ ബലാത്സംഗമാണെന്ന്.പന്ത്രണ്ട് തവണ ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങളുടെ ബുദ്ധി എവിടെ പോയി.
പതിമൂന്നാം തവണയാണോ നിങ്ങള്‍ ഇത് വിളിച്ചു പറയേണ്ടത്. അതൊക്കെ കാപട്യമാണ്,” അലന്‍സിയര്‍ പറഞ്ഞു.
നേരത്തേ മീടു ആരോപണം നേരിട്ട താരമായിരുന്നു അലൻസിയർ.
നടി ദിവ്യ ഗോപിനാഥാണ് അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് വിവിധ മേഖലകളിൽ നിന്നും ഉയർന്നിരുന്നു.
തുടർന്ന് വിവിധ മേഖലകളിൽ നിന്ന് കടുത്ത വിമർശനം നേരിട്ട അലൻസിയർ ഒടുവിൽ ദിവ്യയോട് പരസ്യമായി ക്ഷമ ചോദിച്ചിരുന്നു.
പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്നും ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും, അവരോട് താന്‍ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. ‘ കുട്ടിക്ക് ഫീല്‍ ചെയ്തതു പോലെ ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.
ചില നേരങ്ങളില്‍ എന്റെ വര്‍ത്തമാനവും സൗഹാര്‍ദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും.
അങ്ങനെ ഒരു പെരുമാറ്റം എന്നില്‍ നിന്നുണ്ടായപ്പോള്‍ ഞാന്‍ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്, എന്നായിരുന്നു അലൻസിയറിന്റെ വാക്കുകൾ. The post ഒരു തവണ ബലാത്സംഗം ചെയ്ത് കഴിഞ്ഞാല്‍ അറിഞ്ഞൂടെ ബലാത്സംഗമാണെന്ന്’; ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ കാപട്യം; വിവാദ പരാമർശവുമായി അലൻസിയർ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]