

കോഴിക്കോട്: കല്ലാച്ചി-വളയം റോഡിൽ ഓത്തിയിൽമുക്കിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേരെ ആന്ധ്ര പ്രദേശിൽ നിന്നും കേരള പോലീസ് പിടികൂടി. ജാതിയേരി പെരുവാം വീട്ടിൽ ജാബിർ(32), മാരാംവീട്ടിൽ അനസ്(30), പാറച്ചാലിൽ മുഹമ്മദ് അസ്ഹറുദ്ദീൻ(32) എന്നിവരെയാണ് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ സത്യസായി ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
2023 നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രാത്രി എട്ട് മണിയോടെ വഴിയരികിൽ മൊബൈലിൽ സംസാരിച്ചു നിൽക്കുകയായിരുന്ന, ജാതിയേരി മാന്താറ്റിൽ അജ്മലിനെ ഇരു ബൈക്കുകളിലായെത്തിയ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികൾ നാടുവിട്ടതോടെ അന്വേഷണവും വഴിമുട്ടിയിരുന്നു.
സംഭവം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞത് കേസന്വേഷണത്തിൽ നിർണായക തെളിവായി. സത്യസായി ജില്ലയിലെ ഒരു മുസ്ലിം ദർഗയിൽ കഴിഞ്ഞുവരികയായിരുന്നു പ്രതികൾ നാടുവിട്ടതോടെ അന്വേഷണവും വഴിമുട്ടിയിരുന്നു.
സംഭവം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞത് കേസന്വേഷണത്തിൽ നിർണായക തെളിവായി. സത്യസായി ജില്ലയിലെ ഒരു മുസ്ലിം ദർഗയിൽ കഴിഞ്ഞുവരികയായിരുന്നു പ്രതികൾ. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. എ.എസ്.ഐ മനോജ് രാമത്ത്, സീനിയർ സി.പി.ഒമാരായ കെ. ലതീഷ്, സദാനന്ദൻ കായക്കൊടി, കെ.കെ സുനീഷ് എന്നിവരുൾപ്പെട്ട സ്ക്വാഡാണ് ഇവരെ വലയിലാക്കിയത്.