ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹരിതോര്‍ജ്ജ വിപ്ലവത്തിനും വന്‍ സാമ്ബത്തിക കുതിപ്പിനും കളമൊരുക്കി, 59 ലക്ഷം ടണ്‍ ലിഥിയം നിക്ഷേപം ജമ്മു കാശ്മീരില്‍ കണ്ടെത്തി.
ഇലക്ട്രിക് വാഹനങ്ങളിലും മൊബൈലിലും ലാപ്ടോപ്പിലും ഉള്‍പ്പെടെ ഉപയോഗിക്കുന്ന റീച്ചാര്‍ജ് ബാറ്ററിയിലെ പ്രധാനഘടകമാണ് ലിഥിയം. റിയാസി ജില്ലയിലെ സലാല്‍-ഹൈമാന പ്രദേശത്താണ് രാജ്യത്താദ്യമായി ഇത്രയും വലിയ ശേഖരം കണ്ടെത്തിയത്.
ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നാല് വര്‍ഷമായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വന്ന ധാതു പര്യവേക്ഷണത്തിലാണ് ജമ്മു കാശ്മീരില്‍ ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു. പെട്രോള്‍, ഡീസല്‍ വില താങ്ങാനാവാതെയും മലിനീകരണം ഒഴിവാക്കാനും ലോകമാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്ബോള്‍ ഇത്രയും വലിയ ലിഥിയം ശേഖരം ഇന്ത്യയെ ഈ മേഖലയില്‍ സ്വയം പര്യാപ്തമാക്കും. ഇപ്പോള്‍ ലിഥിയം ബാറ്ററി ചൈന, ജപ്പാന്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
ജിയോളജിക്കല്‍ സര്‍വേയുടെ പര്യവേക്ഷണത്തില്‍ ലിഥിയത്തിന് പുറമേ നിക്കല്‍, കോബാള്‍ട്ട്, സ്വര്‍ണ്ണം എന്നിവയുള്‍പ്പെടുന്ന 51 ധാതു ബ്ലോക്കുകളും കണ്ടെത്തി. ജമ്മുകാശ്മീര്‍, ആന്ധ്ര, ഛത്തീസ്ഗഡ്, ഗുജറാത്ത്,
ജാര്‍ഖണ്ഡ്,കര്‍ണ്ണാടക,മദ്ധ്യപ്രദേശ്,ഒഡിഷ,രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇവ കണ്ടെത്തിയത്. 7897 ദശലക്ഷം ടണ്‍ കല്‍ക്കരി, ലിഗ്നൈറ്റ് നിക്ഷേപവും കണ്ടെത്തി.
ഇന്ത്യയുടെ നേട്ടം
ഇ – വാഹനങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഘടകം ബാറ്ററിയാണ്. തദ്ദേശീയമായി നിര്‍മ്മിച്ചാല്‍ വിലകുറയും. കയറ്റുമതി ചെയ്യാം. ഇപ്പോള്‍ ലിഥിയം ബാറ്ററി കുത്തക ചൈനയ്ക്കാണ് ( 80% )
വെളുത്ത സ്വര്‍ണം
നോണ്‍ ഫെറസ് ലോഹം ( ഇരുമ്ബിന്റെ അംശമില്ല). അതിനാല്‍ തുരുമ്ബ് പിടിക്കില്ല.വെള്ളി നിറം. ആധുനിക ഗാഡ്ജറ്റുകളില്‍ ഉപയോഗിക്കുന്നതിനാല്‍ വെളുത്ത സ്വര്‍ണമെന്നും ( വൈറ്റ് ഗോള്‍ഡ് ) അറിയപ്പെടുന്നു.
ലിഥിയം ബാറ്ററി
വലിപ്പം കുറവ്
ആവര്‍ത്തിച്ച് ചാര്‍ജ് ചെയ്യാം
വയര്‍ലെസ് ചാര്‍ജിംഗ്
ഫാസ്റ്റ് ചാര്‍ജിംഗ്
സാധാരണ ബാറ്ററിയേക്കാള്‍ ശേഷി
പ്രകൃതി സൗഹൃദം
മലിനീകരണം ഇല്ല
ഉപയോഗങ്ങള്‍
ഇ -വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, യു. പി. എസ്, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങള്‍, വയര്‍ലെസ് ഹെഡ്ഫോണ്, കാമറ, പവര്‍ടൂള്‍സ്, ഗൃഹോപകരണങ്ങള്‍, സോളാര്‍ പ്ലാന്റ്, എനര്‍ജി സ്റ്റോറേജ് സിസ്റ്റം, ഇന്‍വെര്‍ട്ടര്‍ ബാറ്ററി, ഗ്ലാസ്, സെറാമിക് വ്യവസായം
ലിഥിയം ഉല്‍പ്പാദനം
ആസ്ട്രേലിയ ….52%
ചിലി ………………24.5%
ചൈന …………..13.2%
ലോകത്തെ ആവശ്യം
2025ല്‍ 15ലക്ഷം ടണ്‍
2030ല്‍ 30 ലക്ഷം ടണ്‍
അഫ്ഗാനിസ്ഥാനില്‍
ലക്ഷം കോടി ടണ്‍
ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം അഫ്ഗാനിസ്ഥാനിലാണ്. ഒരു ലക്ഷം കോടി ടണ്‍. 2010ല്‍ അമേരിക്ക വെളിപ്പെടുത്തിയതാണിത്. അഫ്ഗാന് ലിഥിയം കൈയടക്കാന്‍ ചൈന താലിബാന് ഭരണകൂടവുമായി രഹസ്യ ചര്‍ച്ചയിലാണ്.
ചിലി …………………..92ലക്ഷം ടണ്‍
ആസ്ട്രേലിയ ………57ലക്ഷം ടണ്‍
ചൈന ……………….15ലക്ഷം ടണ്‍
അമേരിക്ക ………….7.5ലക്ഷം ടണ്‍
The post ആ ‘നിധി’ സ്വന്തമാക്കാനാണ് അഫ്ഗാനെ ചൈന ഉന്നംവച്ചത്, കാശ്മീരില്‍ കണ്ടെത്തിയതും അതേ ‘നിധി’ ശേഖരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]