
തിരുവനന്തപുരം: ബഡ്ജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നികുതി ബഹിഷ്കരണം നടത്തണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് നിലപാട് മാറ്റി. നികുതി ബഹിഷ്കരണം പിണറായിക്ക് വ്യക്തിപരമായി നല്കിയ മറുപടിയാണെന്നാണ് അദ്ദേഹം വിശദീകരണം. പാര്‍ട്ടിയില്‍ കൂടിയാലോചിച്ചല്ല ഇക്കാര്യം പറഞ്ഞത്. തന്റെ വാക്കുകളെ പിണറായിയുടെ പ്രസ്താവനയ്ക്ക് നല്കിയ മറുപടിയായി കണ്ടാല്‍ മതി.
പക്ഷെ നികുതി ബഹിഷ്കരണം ഉള്‍പ്പടെയുള്ള സമരത്തിലേക്ക് പോകേണ്ടിവരും. കോണ്‍ഗ്രസ് പാര്‍ട്ടി കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കും. വന്‍ സമരപരിപടികള്‍ ഉണ്ടാകും. ജനത്തിനെ ബുദ്ധിമുട്ടിച്ചിട്ട് അവരെ തന്നെ വെല്ലുവിളിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. അധിക നികുതി അടയ്ക്കരുതെന്ന് കോണ്‍ഗ്രസ് ജനങ്ങളോടാവശ്യപ്പെടുകയാണ് എന്നാണ് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നത്. നികുതി അടയ്ക്കാത്തതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് സുധാകരന് തിരുത്തിയത്.
The post മലക്കം മറിഞ്ഞ് കെ. സുധാകരന്; തന്റെ വാക്കുകളെ പിണറായിക്കുള്ള മറുപടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]