
ജോലി ഇല്ലാത്തതിനാൽ തന്റെ പ്രണയം തുറന്നു പറയാനാവാത്തതിന്റെ ദുഃഖത്തിൽ മുഖ്യമന്ത്രിക്ക് കത്ത് അയച്ച് യുവതി. ബിഹാർ സ്വദേശിയായ പിങ്കി എന്ന യുവതിയാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കത്ത് എഴുതിയത്. ജോലി ഇല്ലാത്തതിനാൽ തന്റെ വൺസൈഡ് പ്രണയം പറയാനാവാത്തതിന്റെ ദുഃഖത്തിലാണ് കത്ത്. ജോലി നേടാൻ തേജസ്വിയോട് യുവതി സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
എഴുത്തുകാരനായ പ്രഭാത് ബാന്ധുല്യയെ താന്‍ നാല് വര്‍ഷമായി പ്രണയത്തിലാണെന്നാണ് യുവതി പറയുന്നത്. ജോലി കിട്ടിയില്ലെങ്കിൽ പ്രഭാത് മറ്റാരെയെങ്കിലും വിവാഹം ചെയ്യുമെന്നും പിങ്കി കുറിക്കുന്നുണ്ട്.
ഞാന്‍ വലിയ പ്രതിസന്ധിയിലാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. താങ്കളുടെ പ്രണയവിവാഹം ആയിരുന്നില്ലേ. എന്നാല്‍ തൊഴിലില്ലായ്മ എന്റെ വിവാഹത്തില്‍ പ്രശ്നമാവുകയാണ്. നാലു വര്‍ഷമായി പ്രഭാത് ബാന്ധുല്യയെ പ്രണയിക്കുകയാണ് ഞാന്‍. പ്രണയത്തിന് ഇടയിലും ഞാന്‍ സമകാലിക വിഷയങ്ങളാണ് വായിക്കുന്നത്. ജോലി ലഭിച്ചതിനുശേഷം പ്രപ്പോസ് ചെയ്യാമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ എനിക്ക് ജോലി ലഭിച്ചില്ല.
ഈ വര്‍ഷവും സിംഗിളായി തന്നെ വാലന്റൈന്‍സ് ദിനം കടന്നുപോകും. ഞാന്‍ പരീക്ഷയ്ക്കായി തയാറെടുക്കുമ്പോള്‍ അച്ഛന് വിവാഹത്തിനുള്ള തയാറെടുപ്പ് നടത്തുകയാണ്. ഇതെല്ലാം ചിന്തിച്ച് ഞാന്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഒരു ജോലി ലഭിക്കാന്‍ എന്നെ സഹായിക്കൂ. അല്ലെങ്കില്‍ പ്രഭാത് മറ്റാരെയെങ്കിലും വിവാഹം കഴിക്കും. ജോലിയില്ലാതെ എന്റെ പ്രണയം എന്തുചൈയ്യാനാവും. എന്നാണ് യുവതി കുറിക്കുന്നത്.
കത്ത് വൈറലായതോടെ മറുപടിയുമായി പ്രഭാത് കൂടി രംഗത്തെത്തി. ‘പിങ്കിയാണ് എന്നെ പ്രശ്സതനാക്കിയത്. ഒരുപാട് നന്ദിയുണ്ട്. ഞാന്‍ തേജസ്വി യാദവിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹവുമായി ഈ വിഷയം വിശദമായി സംസാരിക്കാം.’ പ്രഭാത് ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഈ കത്തിന്റെ യഥാര്‍ഥ ഉറവിടവും പശ്ചാത്തലവും വ്യക്തമല്ല. മേല്‍വിലാസത്തില്‍ പറയുന്നതുപോലെ പിങ്കി ആണ് കത്ത് എഴുതിയത് എന്നതിനും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.
The post ‘ജോലി ഇല്ലാത്തതിനാൽ പ്രണയം പറയാനാവുന്നില്ല, ഈ വർഷവും സിംഗിൾ’; തേജസ്വി യാദവിന് കത്ത് എഴുതി യുവതി. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]