മലയാളത്തിന്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും വമ്പൻ വിജയം നേടിയതോടെ ചിത്രം വിദേശഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫിലിപ്പിനോ, സിംഹള, ഇൻഡൊനീഷ്യൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഇതരഭാഷകളിലെയും നിർമാണാവകാശം സ്വന്തമാക്കിയതായി പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ അറിയിച്ചു. ദൃശ്യം രണ്ടുഭാഗങ്ങളും ഇതിലുൾപ്പെടും. ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ബോളിവുഡിൽ അജയ് ദേവ്ഗൺ നായകനായി എത്തിയ ദൃശ്യം 2 വമ്പൻ വിജയമായതോടെയാണ് വിദേശഭാഷകളിലും ചിത്രം റീമേക്ക് ചെയ്യാൻ പനോരമ സ്റ്റുഡിയോസ് തീരുമാനിച്ചത്. ഹോളിവുഡിലും കൊറിയൻ, ജാപ്പനീസ് ഭാഷകളിലും റീമേക്ക് ചെയ്യാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
മലയാളത്തിൽ 2013 ൽ ദൃശ്യത്തിന്റെ ആദ്യ ഭാഗവും 2021 ൽ രണ്ടാം ഭാഗവും പുറത്തിറങ്ങി. മലയളത്തിൽ ചിത്രം സൂപ്പർ ഹിറ്റായതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തത്. തമിഴിൽ കമൻ ഹാസനായിരുന്നു നായകൻ. ഇത് കൂടാതെ ദൃശ്യയത്തിന്റെ മൂന്നാം ഭാഗം സംബന്ധിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. നല്ലൊരു ആശയം കിട്ടാൽ ദൃശ്യം മൂന്നാം ഭാഗം ഉണ്ടാകുമെന്നാണ് സംവിധായകൻ ജിത്തു ജോസഫിന്റെ പ്രതികരണം.
The post ദൃശ്യം ഹോളിവുഡിലേക്ക്, നിർമാണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]