പോളിസിയുടെ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ.
പോളിസി ഉടമകള്‍ പാന്‍ കാര്‍ഡ് ഉടന്‍ തന്നെ പോളിസിയുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് എല്‍ഐസി നല്‍കിയിരിക്കുന്നത്. പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും എല്‍ഐസി വ്യക്തമാക്കി. 2023 മാര്‍ച്ച് 31 വരെയാണ് പോളിസികള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. അതേസമയം, ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാര്‍ച്ച് 31 തന്നെയാണ്.
പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പോളിസി തന്നെ നഷ്ടമായേക്കാമെന്ന മുന്നറിയിപ്പും എല്‍ഐസി നല്‍കിയിട്ടുണ്ട്. പോളിസിയുടെ ഉടമകള്‍ക്ക് പാന്‍ കാര്‍ഡ് വിവരങ്ങള്‍ എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം സമര്‍പ്പിക്കാവുന്നതാണ്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് വന്‍ തുക പിഴ ചുമത്തുന്നതാണ്.
LIC has advised policyholders to link their PAN card with the policy immediately. Action will be taken if you do not link your PAN card, he said. In 2023, the last date to link PAN card is March 31. According to the Income Tax department, the last date to link PAN with Aadhaar is March 31.
LIC has also warned that if you do not link your PAN card, you could lose the policy. Policyholders can submit their PAN details through LIC’s official website. Earlier, the Income Tax department had warned that action would be taken if PAN and Aadhaar were not linked. Those who do not comply will be fined heavily.
The post പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എല്‍ഐസി, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നടപടി സ്വീകരിച്ചേക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]