ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് ജമ്മു കശ്മീരില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഖനന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരിക്കുന്നത്. ജമ്മു കശ്മിരിലെ റാസി ജില്ലയിലെ സലാല്‍ ഹൈമാന പ്രദേശത്ത് 5.9 ദശലക്ഷം ടണ്‍ ലിഥിയ ആദ്യമായി ഇന്ത്യയുടെ ജിയോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തി. എന്നായിരുന്നു ഖനന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലിഥിയവും സ്വര്‍ണവും പൊട്ടാഷും അടക്കം 51 മിനറല്‍ ബ്ലോക്കുകള്‍ കൂടി വിവിധ സംസ്ഥാനങ്ങളിലായി കണ്ടെത്തിയിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. നോണ്‍ ഫെറസ് മെറ്റലായ ലിഥിയം വൈദ്യുത വാഹനങ്ങളുടെ ബാറ്ററികളുടെ പ്രധാന ഘടകം കൂടിയാണ് ലിഥിയം.
2018 – 19 ഫീല്‍ഡ് സീസണുകള്‍ മുതല്‍ ഇന്നുവരെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്ലോക്കുകള്‍ തിരിച്ചിരിക്കുന്നത് എന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ലിഥിയം ശേഖരം കണ്ടെത്തുന്നത് എന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് വ്യക്തമാക്കി.
ജമ്മു കശ്മീര്‍, ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന എന്നീ 11 സംസ്ഥാനങ്ങളിലായി 51 ഇടങ്ങളില്‍ നിന്നും പൊട്ടാഷ്, മലിബ്ഡിനം, ബേസ് മെറ്റല്‍സ് അടക്കമുള്ളവയുടെ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.
The post രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]