
എറണാകുളം: പതിനെട്ടുകാരിയുടെ കട്ടിലിനടിയില്‍ നിന്നും കാമുകനെ കയ്യോടെ പിടികൂടി മാതാപിതാക്കള്‍. കൊച്ചി കാക്കനാട്ആ ബുധനാഴ്ച്ച രാത്രിയാണ് സംഭവം.
പെണ്‍കുട്ടിയുടെ കിടപ്പു മുറിയില്‍ നിന്നും രാത്രി 11 മണിക്ക് ആണ് കാമുകനെ പൊക്കിയത്. അതെ സമയം തന്റെ കിടപ്പ് മുറിയില്‍ രാത്രിയില്‍ ആണ് സുഹൃത്തിനെ കണ്ട മാതാപിതാക്കള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി. തമ്മനം സ്വദേശിനിയായ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നുമാണ് മാതാപിതാക്കള്‍ രാത്രി കാമുകനെ കണ്ടെത്തിയത്. . രാത്രി 11:00 മണിയോടെ മകളുടെ മുറിയില്‍ നിന്നും ശബ്ദം കേട്ട് തിരക്കാന്‍ എത്തിയ മാതാപിതാക്കള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു ആണ് സുഹൃത്തിനെ കണ്ടെത്തിയത്.തുടര്‍ന്ന് മകളുടെ മാതാപിതാക്കള്‍ ഇതേപ്പറ്റി ചോദിക്കുകയായിരുന്നു.
എന്നാല്‍ ചോദ്യം ചെയ്തതോടെ തന്നെ മാതാപിതാക്കള്‍ ഉപദ്രവിക്കുന്നു എന്നാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വിളിച്ചു പെണ്‍കുട്ടി പരാതി പറഞ്ഞത്. തുടര്‍ന്ന് പോലീസ് മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മാതാപിതാക്കളോട് കാര്യം തിരക്കിയപ്പോഴാണ് രാത്രി മകളുടെ മുറിയില്‍ കട്ടിലിനടിയില്‍ നിന്നും ആണ് സുഹൃത്തിനെ കണ്ടെത്തിയ വിവരം പോലീസ് അറിഞ്ഞത്. തുടര്‍ന്ന് തൃക്കാക്കര പോലീസില്‍ പരാതി നല്‍കുകയും വെള്ളിയാഴ്ചയോടെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.
ശേഷം പെണ്‍കുട്ടിയെ പോലീസ് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുന്നില്‍ നിന്നുകൊണ്ട് തന്നെ മാതാപിതാക്കള്‍ക്കൊപ്പം വിടരുത് എന്ന് പറഞ്ഞ് പൊട്ടിക്കരയുകയുന്ന നാടകീയ രംഗമായിരുന്നു കോടതി മുറിയില്‍ അരങ്ങേറിയത്. തങ്ങളുടെ മകളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും പൊട്ടിക്കരയുകയായിരുന്നു. ശേഷം മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടി താമസിക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിടുകയും ചെയ്തു. പെണ്‍കുട്ടി ഒരു എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനി കൂടിയാണെന്നാണ് റിപ്പോര്‍ട്ട്.
The post കോച്ചിയില്‍ 18 കാരിയുടെ കട്ടിലിന് അടിയില്‍ കാമുകന് . പിടികൂടി ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരെ മകള്‍ പോലീസില്‍ പരാതി നല്കി പെണ്‍കുട്ടി<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]