
ചെറുതോണി: ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിമുക്ത ഭടന് 66 വർഷം കഠിന തടവും 80000 രൂപ പിഴയും. കോതമംഗലം കുത്തുകുഴി സ്വദേശിയായ 38കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടിജി വർഗീസ് ശിക്ഷിച്ചത്.
പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കോതമംഗലം കുത്തുകുഴി സ്വദേശിയായ 38-കാരനാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിവിധ വകുപ്പുകളിലായി 66 വര്‍ഷം കഠിനതടവും പിഴയും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ഇരുപത്തി എട്ട് സാക്ഷികളെയും 22 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കൂടാതെ ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപാ നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചും കോടതി ഉത്തരവായി. രാജാക്കാട് പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
The post പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]