സ്വന്തം ലേഖിക
തൃശ്ശൂര്‍: തൃശൂരില്‍ വീണ്ടും നിക്ഷേപത്തട്ടിപ്പ്.
ധനകാര്യ സ്ഥാപനമായ ധനവ്യവസായയില്‍ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്.
നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികള്‍ മുങ്ങിയെന്നാണ് പരാതി.
ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലര്‍ക്കും കിട്ടാനുള്ളത്. 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്.
100 ലേറെ പേര് പരാതിയുമായെത്തി.
തൃശൂര്‍ വടൂക്കര സ്വദേശിയായ പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടര്‍മാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങി.
ജോയിയും ഭാര്യ റാണിയുമാണ് പ്രതികള്‍. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വസതിക്കു മുൻപിലും നിക്ഷേപകരുടെ നിരയുണ്ട്.
The post തൃശ്ശൂരില്‍ വീണ്ടും നിക്ഷേപത്തട്ടിപ്പ്; ‘ധനവ്യവസായ’ ഉടമകള്‍ക്കെതിരെ കൂട്ടപ്പരാതി; കബളിപ്പിക്കപ്പെട്ടത് മുന്നൂറിലേറെ നിക്ഷേപകർ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]