സ്വന്തം ലേഖകൻ
ബെംഗളൂരു:യാത്രക്കിടെ വന്ദേ ഭാരതില്‍ പുകയുയർന്നത് കണ്ട് പരിഭ്രാന്തരായി യാത്രക്കാർ.ട്രെയിന്‍ തീപിടിച്ചെന്ന് കരുതി യാത്രക്കാർ പരക്കം പാഞ്ഞു.എന്നാല്‍ മറ്റൊരു യാത്രക്കാരൻ ശുചിമുറിയില്‍ കയറി ബീഡി വലിച്ചതാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. തിരുപ്പതി-ഹൈദരാബാദ് വന്ദേ ഭാരതിലാണ് സംഭവം.ആളുകള്‍ ബഹളം വെച്ചതോടെ ട്രെയിനിലെ അഗ്നി നിയന്ത്രണ സംവിധാനം പ്രവര്‍ത്തിക്കുകയായിരുന്നു.
യാത്രക്കാര്‍ അപായ സൈറണ്‍ മുഴക്കി ട്രെയിൻ നിര്‍ത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ശുചിമുറിയില്‍ നിന്ന് യാത്രക്കാരനെ കണ്ടെത്തിയത്.ഉടനടി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.കേരളത്തിന് കേന്ദ്രം വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിറകെ നിരവധി തവണയാണ് വന്ദേഭാരത് വാര്‍ത്തകളില്‍ നിറയുന്നത്. വന്ദേഭാരതിനുള്ള വരവേല്‍പ്പും തുടര്‍ന്നുള്ള നീക്കങ്ങളും വാര്‍ത്തയായിരുന്നു.
നിലവില്‍ വന്ദേഭാരത് ലാഭകരമായാണ് ഓടുന്നതെന്നാണ് റിപ്പോര്‍ട്ട്.അതിനിടെ കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കാസര്‍കോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന് അറിയിച്ചു.
വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വന്ദേ ഭാരത് കൂടി കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് കെ സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സില്‍വര്‍ ലൈൻ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രോമാൻ ഇ ശ്രീധരന്റെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തില്‍ കേരള സര്‍കാര്‍ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
The post വന്ദേ ഭാരതില്‍ പുകയുയർന്നത് കണ്ട് ഭയന്ന് നെട്ടോട്ടമോടി യാത്രക്കാർ ;എന്നാൽ സംഭവിച്ചത് ഇങ്ങനെ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]