കൊച്ചി: കൊലക്കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കുന്നതിന് കർമ പദ്ധതി ആവിഷ്കരിച്ച് ഹൈക്കോടതി. തിരുവനന്തപുരത്ത് രണ്ട് കോടതികളും തൃശ്ശൂർ, കൊല്ലം തലശേരി എന്നിവിടങ്ങളിൽ ഓരോ കോടതികളും കൊലപാതക കേസ് മാത്രം പരിഗണിക്കണമെന്ന് ഈ കർമ്മ പദ്ധതിയിൽ നിർദ്ദേശിക്കുന്നു. ഈ കോടതികൾ ഒരു മാസം അഞ്ച് കൊലക്കേസുകൾ വീതം തീർപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊലപാതക കേസുകളിൽ വിചാരണ നീണ്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിർദ്ദേശം.
അഡീഷണൽ സെഷൻസ് കോടതികൾ അവധി കാലത്തും കേസുകൾ തീർപ്പാക്കണമെന്നും മാർച്ച് 31-ന് മുൻപ് കുറ്റപത്രം നൽകിയ കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണം കോടതികളിൽ ഉണ്ടാക്കി ഹൈക്കോടതിയെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിമാർക്കാണ് നിർദ്ദേശം.
വിചാരണ പൂർത്തിയാകാത്ത കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായും വിചാരണ നീളുന്നത് കൊലക്കേസിലെ സാക്ഷികൾ കൂറുമാറുന്നതിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത്തരം സാഹചര്യം പരിഗണിച്ചാണ് കർമ്മ പദ്ധതി ആവിഷ്കരിച്ചത്.
The post വിചാരണ പൂർത്തിയാകാത്ത കേസുകളുടെ എണ്ണം കുന്നുകൂടുന്നു, സാക്ഷികൾ കൂറുമാറുന്നത് അതീവ ഗുരുതരം; കർമ്മ പദ്ധതി ആവിഷ്കരിച്ച് ഹൈക്കോടതി; പ്രതിമാസം അഞ്ച് കൊലക്കേസുകൾ തീർപ്പാക്കണം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]