
സ്വന്തം ലേഖകൻ
കോഴിക്കോട് : മുക്കത്ത് വാഹനപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സൗത്ത് കൊടിയത്തൂർ മുറത്ത് മൂലയിൽ പി.പി. അയ്യപ്പന്റെ മകൻ മണിലാൽ (30) ആണ് ബുധനാഴ്ച മരിച്ചത്
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് മണിലാല്‍ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. ഖത്തറില്‍ പ്രവാസിയായിരുന്ന മണിലാല്‍ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ്: ലീല, സഹോദരങ്ങൾ: വിനോദ്, സവിത (കാരശ്ശേരി).
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]