
തിരൂർ ∙ തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ
. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്.
തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ പെരേന്റടുത്തു പോയി മരിക്കാൻ പോകുകുയാണ്’ എന്നാണ് കമീല അവസാനമായി പോസ്റ്റ് ചെയ്തത്.
വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണു കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നുമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.സംഭവത്തിൽ താനൂർ
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം kameelathouf എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]