
മുംബൈ∙ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നതു കൊണ്ട് മാത്രം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താനാവില്ലെന്ന്
നാഗ്പൂർ ബെഞ്ച്. ഡിഎൻഎ പരിശോധിക്കാൻ അമ്മ സമ്മതിച്ചാലും കുട്ടിയുടെ സംരക്ഷകനായി കോടതി മാറണമെന്നും പരിശോധനയ്ക്ക് അനുവദിക്കരുതെന്നും കോടതി പറഞ്ഞു.
വേർപിരിഞ്ഞ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാമെന്ന നാഗ്പൂർ കുടുംബ കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താമെന്ന നാഗ്പൂർ കുടുംബ കോടതിയുടെ വിധിക്കെതിരെ യുവതിയും 12 വയസ്സുകാരനായ മകനും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ആർ.എം.ജോഷിയുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് ഡിഎൻഎ പരിശോധന നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അസാധാരണമായ കേസുകളിൽ മാത്രമേ ജനിതക പരിശോധനയ്ക്ക് ഉത്തരവിടാനാകു എന്നും കോടതി പറഞ്ഞു.
ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവ് പുറപ്പെടുവിച്ചതു വഴി കുടുംബ കോടതി തെറ്റു ചെയ്തെന്നും കുട്ടിയുടെ താൽപര്യം പരിഗണിക്കാൻ ബാധ്യതയുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസ് ജോഷി പറഞ്ഞു.
2011 ഡിസംബർ 18നാണ് പരാതിക്കാരായ ദമ്പതികൾ വിവാഹം ചെയ്തത്.
മൂന്നുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോയത്. 2013 ജൂലൈയിലാണ് യുവതി ഇവർക്ക് കുഞ്ഞ് ജനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]