

പാലക്കാട്: ജില്ലാ കോടതിയിൽ സാക്ഷി പറയാനെത്തിയയാളെ അഭിഭാഷകർ തല്ലി. കുടുംബ വഴക്കുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം സാക്ഷിയായി എത്തിയ തൃശൂർ സ്വദേശി അനീഷ് കുമാറിനാണ് മർദനമേറ്റത്. കൊലക്കേസ് പ്രതിയായ അനീഷ് 28 ദിവസത്തെ പരോളിലിറങ്ങിയാണ് സാക്ഷി പറയാനെത്തിയത്. കേസിലെ അഭിഭാഷകരെ അനീഷ് അസഭ്യം പറഞ്ഞതാണ് മ൪ദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. അഭിഭാഷകനും ജൂനിയർ അഭിഭാഷകരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചു. മർദനമേറ്റ അനീഷിന് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഇരു വിഭാഗവും പിരിഞ്ഞുപോയി.