സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ്റെ മൂക്കിൻ തുമ്പത്ത് മോഷണം. ഞായറാഴ്ച ഹോട്ടൽ അവധിയായിരുന്നതിനാൽ തിങ്കളാഴ്ച ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സംസം ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്.
ഹോട്ടൽ ഉടമ പറമ്പിൽ പീടിക ഷമീർ ബാബുവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. The post പൊലീസ് സ്റ്റേഷൻ്റെ മൂക്കിൻ തുമ്പത്ത് മോഷണം ; ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

