സ്വന്തം ലേഖിക കോട്ടയം: മണർകാട് കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ സന്ധ്യയോടുകൂടി പെട്രോളിങ് നടത്തുന്നതിനിടെ ചെറിയാൻ ആശ്രമം ഭാഗത്ത് വച്ച് സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
മണർകാട് സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, ഗോപകുമാർ എസ്, സി.പി.ഓ മാരായ തോമസ് രാജു, ജിജോ തോമസ്, ശ്രീകുമാർ എ.എസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. The post വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മണർകാട് സ്വദേശി appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

