മുംബൈ : സഹോദരി മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്പ്പെട്ടുയെന്ന സംശയത്തെ തുടര്‍ന്ന 12 വയസുകാരിയ സഹോദരന് കൊലപ്പെടുത്തി.
സംഭവത്തില്‍ മഹരാഷ്ട്രയിലെ താനെ സ്വദേശിയായ 30കാരനായ സെക്യൂരിറ്റി ജീവനക്കാരന് പോലീസിന്റെ പിടിയില്‍. 12കാരിക്ക് ആദ്യമായി ആത്തവമുണ്ടായത് ലൈംഗിക ബന്ധത്തില്‍ ഏര്പ്പെട്ടതുകൊണ്ടാണെന്ന് തെറ്റിധരിച്ചാണ് സഹാദരന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സഹോദരനും അയാളുടെ ഭാര്യക്കൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നതെന്ന് ഉല്ഹാസ്നഗര് പോലീസ് അറിയിച്ചു.
പെണ്‍കുട്ടി ആര്‍ത്തവം ഉണ്ടാകുകയും തുടര്‍ന്ന് ശരീരത്തില്‍ നിന്നും രക്തം പുറത്തേക്ക് വരുകയും ചെയ്തു. രക്തിക്കറ വസ്ത്രത്തില്‍ സഹോദരന് കാണാന്‍ ഇടയായി. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സഹോദരന് സംശയിച്ചു. അതേസമയം ആര്‍ത്തവത്തെ കുറിച്ച് പെണ്‍കുട്ടിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. രക്തം എങ്ങനെ വന്നുയെന്ന് സഹോദരന് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്കാന് പെണ്‍കുട്ടിക്ക് സാധിച്ചില്ല.
തുടര്‍ന്ന് പ്രതി ഇരുമ്ബ് ദണ്ഡ പഴുപ്പിച്ച് പെണ്‍കുട്ടിയുടെ വായിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളല്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് സാരമായ പരിക്കാണ് പെണ്‍ക്കുട്ടിയെ പ്രതി ഏല്‍പ്പിച്ചത്. സംഭവം പുറത്ത് വന്നതോടെ പെണ്‍ക്കുട്ടിയെ ഉല്ഹാസ്നഗര് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 12 വയസുകാരിയുടെ ജീവന് രക്ഷിക്കാനായില്ല.
ഐപിസി 302 പ്രകാരം പെണ്‍കുട്ടിയുടെ സഹോദരനെതിരെ കൊലപാതക കുറ്റം ചുമത്തി. പോസ്റ്റ് മോര്‍ട്ടത്തിനും മറ്റ് നടപടികള്‍ക്കായി പെണ്‍കുട്ടിയുടെ മൃതദേഹം വിട്ട് നല്കി.
The post സഹോദരിയുടെ ആദ്യ ആര്‍ത്തവം ലൈംഗിക ബന്ധത്തിലൂടെ ഉണ്ടായതെന്ന് സംശയം; 12 വയസുകാരിയെ സഹോദരന് കൊലപ്പെടുത്തി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]