
കൊല്ലം കൊട്ടാരക്കരയിലെ താലൂക് ആശുപത്രിയിൽ യുവ ഡോക്ടർ കുട്ടേറ്റു മരിച്ച സംഭവത്തിൽ വന്ദനയുടെ മരണത്തിൽ പ്രതിഷേദിച്ചു ഡോക്ടർമാർ സമരവുമായി രംഗത്ത് . ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്നും ചട്ടം ഓർഡിനൻസ് ആയി പുറത്തിരിക്കണം എന്നും നിയമത്തിനു വന്ദനയുടെ പേര് നൽകി നീതി നടപ്പാക്കണം എന്നും ഐ എം എ ആവശ്യപ്പെട്ടു .
ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്തൊട്ടാകെ ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തി . സമരം നാളെ രാവിലെ എട്ടു മണിവരെയാണ് . തുടരെ ഉണ്ടാകുന്ന അക്രമസംഭവങ്ങളും ആരോഗ്യമന്ത്രിയുടെ പ്രതികരണവും എല്ലാം പ്രതിഷേധങ്ങളെ വലുതാക്കി . ഡോക്ടർമാർ സ്റ്റെതസ് കോപ്പ ഊരിയാണ് വ്യാപക പ്രതിഷേധം നടത്തിയത് . ഇനിയും സഹിച്ചു നിൽക്കാനാവില്ലെന്നു ഐ എം എ പറഞ്ഞു .
The post വന്ദനദാസിന്റെ മരണം : ഡോക്ടർമാരുടെ സുരക്ഷിതത്വം മുഖ്യമന്ത്രി ഉറപ്പു നൽകണം, സമരം തുടരുമെന്ന് ഐ എം എ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]