
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമ്ബോള്‍ സന്ദീപ് പിച്ചും പേയും പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രി ജീവനക്കാര്‍.
എന്നാല്‍ അടിപിടി കേസില്‍ കസ്റ്റഡിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്ത് പ്രതി അക്രമാസക്തനായിരുന്നില്ല. മുറിവ് തുന്നിക്കെട്ടുന്നതിന് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ സമയത്താണ് യുവാവ് അക്രമാസക്തനായതെന്നും ജീവനക്കാര്‍ പറയുന്നു.
ആദ്യം പൊലീസുകാരെ കുത്തിയ സന്ദീപ് ഡ്രസിംഗ് റൂമിനരികില്‍ നിന്ന വനിതാ ഡോക്ടറായ വന്ദന ദാസിന്റെ അടുത്തേയ്ക്ക് നടന്നെത്തി നിലത്തേയ്ക്ക് തള്ളിയിട്ടതിനുശേഷം കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി.
“പുലര്‍ച്ചെ വലിയ ബഹളം കേട്ടാണ് ഇറങ്ങിയോടിച്ചെന്നത്. അക്രമി പൊലീസുകാരനെ ഇടിക്കുന്നതാണ് കണ്ടത്. അടുത്തേയ്ക്ക് ഓടിച്ചെന്നപ്പോള്‍ ഇയാള്‍ കയ്യിലുണ്ടായിരുന്ന സര്‍ജിക്കല്‍ ബ്ളേഡ് എന്റെ നേര്‍ക്ക് വീശി. അപ്പോഴാണ് കയ്യില്‍ ഇത് ഇരിക്കുന്നത് കാണുന്നത്. ഞാന്‍ അപ്പോഴേയ്ക്കും പിന്നോട്ടുമാറി. ഇതിനിടെ ഹോം ഗാര്‍ഡിനെ മൂന്നോ നാലോ തവണ കുത്തി. പിന്നാലെ ഹോം ഗാര്‍ഡ് താഴേയ്ക്ക് വീണു. എസ് ഐ ഓടി വന്നെങ്കിലും ഉരുണ്ട് മാറിയതുകൊണ്ട് കുത്തേറ്റില്ല. ഇതുകേട്ടുകൊണ്ടാണ് എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥന് ഓടിയെത്തിയത്. അദ്ദേഹത്തെയും ഒ പിയ്ക്ക് സമീപം ചുമരില്‍ ചേര്‍ത്തുനിര്‍ത്തി നാലഞ്ചു തവണ തലയില്‍ കുത്തി. ഇതിനിടെ അവിടെയുണ്ടായിരുന്ന എല്ലാവരും ഓടി രക്ഷപ്പെട്ടു.
ഇതിനിടെ ആശുപത്രിയിലെ മുന്‍വാതില്‍ അടച്ചു. ഇതേസമയം ഞാന്‍ അവിടെയുണ്ടായിരുന്ന സ്റ്റാഫുകളെ ഒരു മുറിയിലാക്കി വാതിലടച്ചു. ഹൗസ് സര്‍ജനായ ഡോക്ടര്‍ മാത്രം പുറത്തായിപ്പോയി. ഇത് നമ്മള് ശ്രദ്ധിച്ചിരുന്നില്ല. ഹാളിനടുത്തുള്ള ഡ്രസിംഗ് റൂമിലായിരുന്നു ഡോക്ടര്‍ നിന്നത്. പ്രതി ഇവിടേയ്ക്ക് നടന്നുചെന്ന് ഡോക്ടറെ തള്ളിയിട്ട് തലയുടെ വശത്തായിരുന്ന് കുത്തുകയായിരുന്നു.
ഇതേസമയം, കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഹൗസ് സര്‍ജനെത്തി പ്രതിയെ തള്ളിയിട്ടതിന് ശേഷം കാലില്‍ പിടിച്ചുവലിച്ചു. ഇതിനിടെ ഇയാള്‍ എഴുന്നേറ്റ് വന്ദന ഡോക്ടറുടെ മുതുകില്‍ കുറേ തവണ കുത്തി. ശേഷം അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഡോക്ടറെ എടുത്തുകൊണ്ട് പുറത്തേയ്ക്ക് ഓടി. കുറച്ചുകഴിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് ഹാളില്‍ നില്‍ക്കുകയായിരുന്ന പ്രതി ബ്ളേഡ് താഴേയ്ക്ക് വലിച്ചെറിഞ്ഞത്.
കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളാണ് കുത്തേറ്റ് മരിച്ച വന്ദന. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്കൂള്‍ അധ്യാപകനാണ്. നെടുമ്ബന യുപി സ്കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്പെന്ഷന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്ജന് ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലടക്കം ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയ വന്ദനാ ദാസ് മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരിച്ചത്.
The post വന്നപ്പോള്‍ മുതല്‍ പിച്ചും പേയും… ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം…; കത്രിക എടുത്ത് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തി.. എല്ലാവരും ഓടിയൊളിച്ചു: വനിതാ ഡോക്ടര്‍ ഒറ്റപ്പെട്ടു.. : അയാള്‍ നടന്നുചെന്ന് ഡോക്ടറെ തള്ളിയിട്ട് തലവശത്തിരുന്ന് കുത്തുകയായിരുന്നു’ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net