പറമ്പിക്കുളം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധ പ്രക്ഷോഭ പരിപാടികള്‍ തുടരുന്നതിനിടെയാണ് ജനകീയ സമിതി നിയമ പോരാട്ടത്തിലേക്ക് കടക്കുന്നത്.
ജനകീയ സമിതി ചെയര്‍മാനായ നെന്മാറ എംഎല്‍എ കെ. ബാബുവാണ് കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുക. വിഷയത്തില്‍ ഇന്ന് മുതലമടയില്‍ ജനകീയ പ്രതിഷേധ സമിതി സമരം നടത്തും. കൂടാതെ മുതലമട പഞ്ചായത്ത് സര്‍വകക്ഷി പ്രതിനിധികള്‍ പറമ്പിക്കുളം ഡിഎഫ് ഓഫീസ് ധര്‍ണയും ഇന്ന് നടത്തും. അതേസമയം, വിഷയത്തില്‍ കോടതി ചോദിച്ചാല്‍ അഭിപ്രായം വ്യക്തതമാക്കുമെന്നും കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
The post അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹര്‍ജി നല്‍കും appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]