
കല്‍പ്പറ്റ: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം മണ്ഡലം സന്ദര്‍ശിക്കും. സന്ദര്‍ശനത്തോട് അനുബന്ധിച്ച് കല്പറ്റയില് പതിനായിരങ്ങളെ അണിനിരത്തി റോഡ്ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.
സത്യമേവ ജയതേ എന്ന പേരില്‍ ഉച്ചയ്ക്ക് മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്ക്കൂള് പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ്ഷോയ്ക്ക് ശേഷം സാംസ്ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.
റോഡ്ഷോയ്ക്ക് ശേഷം കല്‍പ്പറ്റ എം പി ഓഫീസിന് മുന്‍വശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രുമഖ സാംസ്ക്കാരികപ്രവര്‍ത്തകര്‍ പങ്കാളികളാവുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോന്‍സ് ജോസഫ് എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന് എം പി, സി പി ജോണ്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]