
റമദാന് മാസത്തില്‍ നോമ്പുതുറക്ക് പ്രൗഢിയേകാന്‍ കമീറ അറബിക് ബ്രെഡ്. രുചികരമായ കമീറ അറബിക് ബ്രെഡ് തയ്യാറാക്കാം
ചേരുവകള്‍
തയാറാക്കുന്ന വിധം
ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് മൈദ, പാല്‍പൊടി, പഞ്ചസാര, യീസ്റ്റ്, മുട്ട, ഏലക്കപ്പൊടി, തൈര്, ഒലിവ് ഓയില്‍, ഉപ്പ് എന്നിവയെല്ലാം കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.ശേഷം, ചെറു ചൂടുപാല് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ട് കുഴച്ചെടുക്കുക. മുകളില്‍ കുറച്ച് ഓയില്‍ തടവി രണ്ടു മണിക്കൂര്‍ പൊങ്ങിവരുന്നതിനായി മാറ്റിവെക്കുക. ശേഷം, മാവ് ഒന്നുകൂടി കുഴച്ച് നാലോ അഞ്ചോ ഉരുളകളാക്കി മാറ്റിവെക്കുക.
ഓരോ ഉരുളകളും കൈകൊണ്ട് ചെറുതായി അമര്‍ത്തി വെളുത്ത എള്ളില്‍ മുക്കിയെടുത്ത ശേഷം കുറച്ച് കനത്തില്‍ (അര ഇഞ്ച് വരെ) പരത്തിയെടുത്ത് നാലായി മുറിച്ചെടുത്ത് ചൂടായ എണ്ണയില്‍ വറുത്ത് കോരുക. ഈ രുചികരമായ അറബിക് ബ്രെഡ് (യമനി-ഇമാറാത്തി ബ്രെഡ്) ഹമൂസിന്റെയും എല്ലാത്തരം കറികളുടെയും കൂടെ കഴിക്കാവുന്നതാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]