
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പനടക്കം പ്രതിയായി ഇ.ഡിയെടുത്ത കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കേസില്‍ ഒന്നാം പ്രതിയായ റൗസ് ഷെരീഫിന്റെ ഹര്‍ജിയാണ് ജ. വി.രാമസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളിയത്.
കേസിലെ സാക്ഷികളടക്കമുള്ളത് കേരളത്തിലാണെന്നും അതിനാല്‍ കേസ് കേരളത്തിലേക്ക് മാറ്റണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് കേസില്‍ ഇ.ഡിയ്ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി ഒരു കാരണവശാലും കേസ് കേരളത്തിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും ഇഡി കോടതിയെ അറിയിക്കുകയായിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]