സ്വന്തം ലേഖകൻ
ന്യൂഡൽഹി: യാത്രക്കാരൻ ജീവനക്കാരുടെ മോശമായി പെരുമാറിയതിനെ തുടർന്ന് ഡൽഹി -ലണ്ടൻ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് തിരിച്ചറിക്കിയത്. യാത്രക്കാരൻ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
പഞ്ചാബ് കപൂർത്തല സ്വദേശി ജസ്കീറത് സിംഗാണ് എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയത്. ഇയാൾ ലണ്ടനിലേക്ക് മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ദില്ലിയിൽ വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ ജസ്കീറത് സിംഗിനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. എയർ ഇന്ത്യ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
തിങ്കളാഴ്ച രാവിലെയാണ് 225 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. കുറച്ചുകഴിഞ്ഞപ്പോൾ യാത്രക്കാരിൽ ഒരാൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. രണ്ട് ജീവനക്കാരെ മർദിച്ചതോടെ 9.40 ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. പ്രശ്നക്കാരനായ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
രാവിലെ 6.35-ന് പറന്നുയർന്ന ബോയിങ് 787 വിമാനം 9.42-നാണ് ഡൽഹിയിൽ തിരിച്ചിറക്കിയതെന്ന് ഡിജിസിഎ അറിയിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് മോശം പെരുമാറ്റം തുടരുകയും 2 ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തതോടെ പൈലറ്റ് വിമാനം ഡൽഹിയിലേക്കു തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. വിമാനം ഇറക്കിയ ശേഷം യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തുവെന്നു എയർ ഇന്ത്യ വ്യക്തമാക്കി.
The post യാത്രക്കാരൻ ജീവനക്കാരെ മർദ്ദിച്ചു; ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി..!അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ പൊലീസിന് കൈമാറി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]