
വിദേശരാജ്യങ്ങളിലേക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സ്ഥിരതാമസത്തിനും വിനോദത്തിനുമെല്ലാം പോകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വലിയ വര്‍ധനവാണുണ്ടാകുന്നത്. നിരവധി ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും മികച്ച ജീവിത നിലവാരത്തിനായി ഇന്ത്യക്കാരടക്കം തെരഞ്ഞെടുക്കാറുണ്ട്.
ഈ വര്‍ഷം ആദ്യ രണ്ട് മാസത്തില്‍ ദുബായില്‍ എത്തിയത് 31 ലക്ഷം ലക്ഷം വിനോദസഞ്ചാരികളാണ്. ഇതില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാരാണ്. റഷ്യയും ഒമാനുമാണ് ഇന്ത്യയ്ക്ക് ശേഷം ദുബായിയെ മികച്ച നഗരമായി തെരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍. യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജായ ഡബ്ല്യു ക്യാപിറ്റല്‍ നടത്തിയ സര്‍വേ പ്രകാരം വിദേശികള്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും പ്രിയമുള്ള നഗരം ദുബായി ആണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ആഗോള തലത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദുബായിക്ക് മുന്‍തൂക്കം നല്‍കിയെന്നും ബിസിനസ് സുഗമമായി ചെയ്യാന്‍ കഴിയുന്നതിനൊപ്പം ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമാണ് ദുബായി എന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
‘പൗരന്മാര്ക്കും വിദേശികള്‍ക്കും ലോകത്തിലെ ഏറ്റവും സുരക്ഷിതമായി താമസിക്കാവുന്ന ഏഴ് നഗരങ്ങളില്‍ ഒന്നായി ദുബായി മാറി. വിനോദത്തിലും ജോലിക്കുമായി വിദേശികള്‍ തെരഞ്ഞെടുക്കുന്ന നഗരങ്ങളില്‍ ദുബായി മുന്‍പന്തിയിലുണ്ട്. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ദുബായില്‍ താമസിക്കുന്നുണ്ട്. ജോലി, വ്യാപാരം, ടൂറിസം മേഖലകളിലാണ് ദുബായി മുന്നിട്ടുനില്‍ക്കുന്നത്’സര്‍വേ ചൂണ്ടിക്കാട്ടുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]