സ്വന്തം ലേഖകൻ
തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടാ ലഹരിമാഫിയയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറയും പ്രാർത്ഥനയും കഴിഞ്ഞു മടങ്ങുകയായിരുന്നവർക്ക് നേരെയായിരുന്നു ആക്രമണം. ഇതിൽ ഒരാൾക്ക് ഗുരുതരമായി കുത്തേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി.
കളിസ്ഥലത്തുണ്ടായ തർക്കത്തിന്റെ പേരിൽ പതിനഞ്ചുകാരൻ ലഹരിമാഫിയയ്ക്ക് ക്വട്ടേഷൻ നൽകിയതിനെ തുടർന്നാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 15 കാരൻ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ ഷെഹിൻ(26), അഷ്റഫ്(24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കാരമൂട് ആനതാഴ്ച്ചിറ ലക്ഷം വീട് കോളനി സ്വദേശികളായ നിസാമുദ്ദീൻ(19), സജിൻ(19), സനീഷ്(21), നിഷാദ്(19) എന്നിവർക്കാണ് ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ അക്രമികളുടെ മാരകമായ കുത്തേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.. നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
The post കളിസ്ഥലത്തുണ്ടായ തർക്കം; ലഹരി മാഫിയയ്ക്ക് ക്വട്ടേഷൻ നൽകി പതിനഞ്ചുകാരൻ; തിരുവനന്തപുരത്ത് പള്ളിയിൽ നിന്ന് നോമ്പുതുറ കഴിഞ്ഞിറങ്ങിയവരെ സംഘം കുത്തിവീഴ്ത്തി; മൂന്ന് പ്രതികൾ പിടിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]