കണ്ണൂര്‍: കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആകെ പതിനേഴ് പുതുമുഖങ്ങള്‍ക്കാണ് കേന്ദ്ര കമ്മിറ്റിയില്‍ ഇടം നല്‍കിയത്.
പി.രാജീവ്, കെ.എന്‍. ബാലഗോപാല്‍, പി. സതീദേവി, സി.എസ്. സുജാത എന്നിവരാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ പുതുതായി എത്തിയത്. പോളിറ്റ്ബ്യൂറോയില്‍ എ. വിജയരാഘവനെ ഉള്‍പ്പെടുത്തി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം ഇത്തവണ 85 ആയി കുറച്ചിട്ടുണ്ട്. പതിനഞ്ച് വനിതകള്‍ കേന്ദ്ര കമ്മിറ്റിയിലുണ്ട്. വി.എസ്. അച്യുതാനന്ദനും പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളായി തുടരും. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പ്രായാധിക്യം മൂലം ഒഴിവാക്കുന്ന എസ്. രാമചന്ദ്രന് പിള്ളയും പ്രത്യേക ക്ഷണിതാവാകും. 75 വയസ് പ്രായപരിധി പിന്നിട്ടതിനാല്‍ എസ്.രാമചന്ദ്രന് പിള്ളയ്ക്കൊപ്പം ബിമന്‍ ബോസും ഹന്നന്‍ മൊള്ളയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]