കണ്ണൂര്‍> കമ്യൂണിസ്റ്റ് ആശയങ്ങളോട് തികഞ്ഞ ആത്മാര്‍ഥതയുള്ള നേതാവായിരുന്നു എംസി ജോസഫൈനെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. അധ്വാനവര്ഗത്തിനായി പൊരുതിയ നേതാവാണ് ജോസഫൈന്.വിയോഗം അവിശ്വസനീയമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു
ജോസഫൈന് എല്ലാം പാര്‍ട്ടിയായിരുന്നുവെന്നും പാര്‍ട്ടിയെ ജീവനപ്പോലെ കണ്ട നേതാവാണ് അവരെന്നും കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു.
78 മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. മരണവാര്‍ത്ത വല്ലാത്ത ഷോക്കാണ് ഉണ്ടാക്കിയ് തെന്നും ശ്രീമതി പറഞ്ഞു
.
സുഭാഷിണി അലി, ബൃന്ദ കാരാട്ട്, പി.കെ ശ്രീമതി ടീച്ചര്‍ എന്നിവര്‍ എ കെ ജി ആശുപത്രിയിലെത്തി എംസി ജോസഫൈന് അന്തിമോപചാരമര്‍പ്പിച്ചു.സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]